വൈക്കം: അതിതീവ്ര കൊവിഡ് വ്യാപനത്തിനിടയിലും ശ്രദ്ധേയമായ പ്രവർത്തനവുമായി വൈക്കം ശ്രീമഹാദേവ കോളേജ്. കൊവിഡ് 19 മഹാമാരിക്കെതിരെ കരുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ കോളേജിന്റെ നേതൃത്വത്തിൽ ജനമൈത്രി പൊലീസ്, ആരോഗ്യ വകുപ്പ്, മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ കൊവിഡ് ജാഗ്രതാ സന്ദേശയാത്ര, കൊവിഡ് പ്രതിരോധ വസ്തുക്കളുടെ നിർമ്മാണം, വിതരണം എന്നിവ നടത്തി.
കൊവിഡ് ജാഗ്രതാ സന്ദേശയാത്രയുടെ ഫ്ലാഗ് ഒഫ് കർമ്മം വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സെറ്റിന പി പൊന്നപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ പി.ജി.എം നായർ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് മുഖ്യപ്രസംഗം നടത്തി. കെ.പി.സതീശൻ, രാജശേഖരൻ, അയ്യപ്പൻ, പി.സോമൻ പിള്ള, സിന്ധു ഹരിദാസ് എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപക പരിശീലകരായ മിഥുൻ, അജിനി ,മിസ്ബാഹുദ്ദീൻ ,അരുൺ പ്രസാദ് ,എബിൻ , എസ്തപ്പാനോസ്, ഫഹീം, എന്നിവർ പങ്കെടുത്തു.