കട്ടപ്പന: ഇരട്ടയാർ പുഞ്ചിരിക്കവലയിൽ ഇറങ്ങിയ അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്നു. കക്കാട്ട് ഷിജോയുടെ വീട്ടിൽ വളർത്തിയിരുന്ന ഏഴ് കോഴികളാണ് ചത്തത്. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ആക്രമണം. കോഴിക്കൂടിന് ചുറ്റും അഞ്ചടിയോളം ഉയരത്തിലുള്ള വല തകർത്താണ് അജ്ഞാത ജീവി ഉള്ളിൽ കടന്നത്. രാവിലെ വിവരമറിഞ്ഞ നാട്ടുകാർ പരിഭ്രാന്തിയിലായി. കട്ടപ്പന വനം വകുപ്പ് സെക്ഷൻ ഓഫീസ് ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തി.