containment

കോട്ടയം : കൊവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്നു പഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിലായി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ച് കളക്ടർ. ഈ സ്ഥലങ്ങളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും.

നിയന്ത്രണം ഏർപ്പെടുത്തുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ പട്ടിക ചുവടെ.

നഗരസഭകൾ: ഈരാറ്റുപേട്ട17, ഏറ്റുമാനൂർ4, 23, കോട്ടയം 1, 5, 6, 10, 13, 15, 16, 17, 31, 33

ഗ്രാമപഞ്ചായത്തുകൾ : ചെമ്പ് 11, 14, കൂരോപ്പട15, 16, നീണ്ടൂർ 5, പായിപ്പാട് 12, പൂഞ്ഞാർ തെക്കേക്കര 9, 11, കല്ലറ 6,
പനച്ചിക്കാട്- 3, തലയാഴം -9, മാടപ്പള്ളി- 1, 12, 19, ഞീഴൂർ9, പുതുപ്പള്ളി- 4, 7, 17, വെച്ചൂർ- 3

നിയന്ത്രണങ്ങൾ ഇങ്ങനെ*

അവശ്യ വസ്തുക്കൾ വിതരണം നടത്തുന്ന കടകളും റേഷൻ കടകളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ പ്രവർത്തിക്കാം

 അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾ ഫോൺ നമ്പർ ഉപഭോക്താക്കളെ അറിയിക്കണം. ആവശ്യക്കാർക്ക് ഈ നമ്പരുകളിൽ വിളിച്ചോ വാട്‌സ്പ് മുഖേനയോ മുൻകൂറായി വേണ്ട സാധനങ്ങളുടെ ലിസ്റ്റ് നൽകാം. ഇങ്ങനെ അറിയിക്കുന്നതനുസരിച്ച് പാക്കറ്റുകളിലാക്കി കടകളിൽ എടുത്തു വയ്ക്കുന്ന സാധനങ്ങൾ ഉടമകൾ അറിയിക്കുന്ന സമയത്ത് ശേഖരിക്കാം

 പണം ഓൺലൈനായോ നേരിട്ടോ നൽകാം. ഈ സംവിധാനം നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.

 ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ പാഴ്‌സൽ സർവീസ് നടത്താം.ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതിയില്ല.

 രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെ യാത്രകൾ അനുവദിക്കില്ല. അടിയന്തിര വൈദ്യ സഹായത്തിനായുള്ള യാത്രകൾക്ക് ഇളവുണ്ട്.

 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ലെന്ന നിബന്ധനയോടെ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും അനുമതി നൽകും. ചടങ്ങുകൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ ഈവന്റ് രജിസ്‌ട്രേഷൻ എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യണം. മറ്റൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.

ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും നിയന്ത്രണം ബാധകമല്ല.

 ഈ മേഖലകളിൽ ഇൻസിഡന്റ് കമാൻഡർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ് എന്നിവരുടെ കർശന നിരീക്ഷണം.