jacob-panikkar

വാഴൂർ : അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന പുളിക്കൽകവല കൂരാപ്പള്ളിൽ കെ.ജി.ജേക്കബ് പണിക്കർ (90) നിര്യാതനായി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, കോട്ടയം ജില്ലാ സെക്രട്ടറി, വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്, കോട്ടയം ജില്ലാ സഹകരണബാങ്ക് വൈസ് പ്രസിഡന്റ്, കേരഫെഡ് ഡയറക്ടർ ബോർഡംഗം, ആർ.ടി.എ ബോർഡംഗം, വാഴൂർ ക്ഷീരസംഘം പ്രസിഡന്റ്, വാഴൂർ ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലീലാമ്മ വെള്ളൂർ കോളശ്ശേരിൽ കുടുംബാംഗം. മക്കൾ : ദീപു ജേക്കബ് (മാനേജർ വാഴൂർ ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്ക്), ദിനുഷ ജേക്കബ് (ഡെപ്യൂട്ടി ജനറൽ മാനേജർ, ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്), കിരൺ ജേക്കബ് (ബിസിനസ്). മരുമക്കൾ : സിന്ധു ആനി ജേക്കബ് (അദ്ധ്യാപിക എം.ഡി സെമിനാരി എച്ച്.എസ്.എസ്, കോട്ടയം), ജോർജ് പുന്നൂസ്, പുതുപ്പറമ്പിൽ, കങ്ങഴ (പുതുപ്പറമ്പിൽ ട്രേഡേഴ്‌സ്, കങ്ങഴ), അനു എബ്രഹാം (മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്, കൊടുങ്ങൂർ). സംസ്‌കാരം ഇന്ന് 1.30 ന് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.