cfltc

കോട്ടയം : ജില്ലയിൽ കൊവിഡ് വ്യാപനം തടയാൻ ഒരുക്കങ്ങളുമായി ജില്ലാ പഞ്ചായത്ത്. ഇതിനായി ജില്ലയിൽ 11 ബ്ലോക്ക് പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിനും ഹോമിയോ, ആയുർവേദ, പ്രതിരോധ മരുന്നുകൾ സൗജന്യമായി എത്തിക്കുന്നതിനുളള സംവിധാനങ്ങൾ ഒരുക്കാനും തീരുമാനിച്ചു. കുറഞ്ഞത് 100 കിടക്കകളുളള സി.എഫ്.എൽ.ടി.സികളാണ് ആരംഭിക്കുക. രോഗികൾക്ക് ആവശ്യമായ സൗജന്യടെലി കൗൺസിലിംഗ് ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു.സി.എഫ്.എൽ.ടി.സി കൾ ആരംഭിക്കുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും നിർദേശം നൽകിയതായി പ്രസിഡന്റ് നിർമ്മല ജിമ്മി അറിയിച്ചു.