അടിമാലി: കൊവിഡ് അടിമാലിയിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴ്വരെ പ്രവർത്തന സമയമാക്കാൻ തീരുമാനിച്ചു.കൂടിയ ഇന്നലെ കൂടിയ സർവ കക്ഷി യോഗത്തിന്റേതാണ് തീരുമാനം. ഇന്ന് മുതൽ ഏപ്രിൽ 30 വരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 7മണി വരെ ആയും ഹോട്ടലുകൾ രാവിലെ 7മണി മുതൽ വൈകിട്ട് 9മണിവരെ ആയും ചുരുക്കി.കൊവിഡ് എന്ന മഹാ വിപത്തിനെ തുടച്ചു നീക്കാൻ എല്ലാ വ്യാപാരി സുഹൃത്തുക്കളും ഈ തീരുമാനത്തോട് പൂർണമായും സഹകരിക്കേണ്ടതും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്നും വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കൾ അഭ്യർത്ഥിച്ചു.