കുമരകം: കൊവിഡ് സാഹചര്യം മുൻനിറുത്തി കവണാറ്റിൻകരയിലെ വിനോദസഞ്ചാരവകുപ്പിന്റെ പക്ഷിസങ്കേതവും നാലു പങ്കിലുള്ള ബോട്ടു ടെർമിനലും ഇന്നലെ അടച്ചു. കൊവിഡ് വ്യാപനത്തിനു കാരണമാകുമെന്ന നിരീക്ഷണത്തിലാണ് ഇവ അടച്ചത്. കൊവിഡിന്റെ ഒന്നാം വ്യാപനത്തെ തുടർന്ന് അടച്ച പക്ഷിസങ്കേതത്തിൽ സന്ദർശന അനുമതി നൽകിയത് മാസങ്ങൾക്ക് മുമ്പാണ്. ബോട്ട് ടെർമിനലിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഇവിടെ ബോട്ടുകൾ എത്തിതുടങ്ങിയിട്ടില്ല. എന്നാൽ നൂറുകണക്കിനാളുകൾ വിജനമായ ഇവിടെ നിത്യേന എത്തുന്നുണ്ട്.