ചങ്ങനാശേരി:എസ്.എൻ.ഡി.പി യോഗം കങ്ങഴ 56ാം നമ്പർ ശാഖയിൽ 25ന് നടത്താനിരുന്ന 93ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും കൊവിഡിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി ശാഖാ സെക്രട്ടറി മനുലാൽ മുട്ടത്ത് അറിയിച്ചു. പുതുക്കിയ തീയതി യൂണിയൻ നിർദേശം അനുസരിച്ച് പിന്നീട് അറിയിക്കും.