പാലാ: വിളക്കുമാടം ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം ഇന്ന് നടക്കും. കൊവിഡിന്റെ ഭാഗമായി സർക്കാർ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാകും ചടങ്ങുകൾ നടക്കുക. രാവിലെ 5.30ന് നല്ലെണ്ണക്കുടം പൂജ, ആറിന് നല്ലെണ്ണക്കുടം അഭിഷേകം, തുടർന്ന് മലർനിവേദ്യം, ഏഴ് മുതൽ വിശേഷാൽ പൂജകൾ, വഴിപാടുകൾ, 9ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് കലംകരിയ്ക്കൽ, വൈകിട്ട് 4.30ന് കുടംപൂജ, തുടർന്ന് കുംഭകുടം നിറയ്ക്കൽ. കൊവിഡ് മാനദണ്ഡമനുസരിച്ച് ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. 6.30ന് കുംഭകുടം അഭിഷേകം. തുടർന്ന് ദീപാരാധന, കളംപാട്ട്, കളംമായ്ക്കൽ.