പാലാ:പാലാ ടൗണിൽ ഇന്നലെ മധ്യവയസ്‌ക്കയായ സ്ത്രീയും വൃദ്ധനും ഉൾപ്പെടെ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ന്യൂ ബസാർ, കട്ടക്കയം റോഡ്, ടൗൺ ബസ് സാൻഡ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നടന്നുപോവുകയായിരുന്ന ആളുകളുടെ പിന്നിലൂടെയെത്തി കാലിലാണ് നായ കടിച്ചത്. നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. കടിയേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
വന്ധ്യംകരണം നടത്തും
ഇന്നും നാളെയുമായി തെരുവ് നായ്ക്കളെ വന്ധ്യംകരണം നടത്തുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര അറിയിച്ചു. നഗരത്തിലെ ചവറ്റുകൂനകളിൽ ഭക്ഷണസാധനങ്ങളോ, ഭക്ഷ്യാവശിഷ്ടങ്ങളോ വലിച്ചെറിയരുതെന്ന് ചെയർമാർ അറിയിച്ചു.