ഇടനാട്: പേണ്ടാനംവയൽ ശ്രീബലഭദ്രാ ക്ഷേത്രത്തിൽ ഉത്സവവും പുതുതായി നിർമിച്ച കാണിക്കമണ്ഡപ സമർപ്പണവും ഇന്ന് നടക്കും. പറവൂർ ശശിധരൻ തന്ത്രി മുഖ്യകർമ്മികത്വം വഹിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രചടങ്ങുകൾക്കും ആചാരങ്ങൾക്കും മാത്രം പ്രാധാന്യം നൽകിയാണ് ഉത്സവം നടത്തുന്നത്. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് മഹാഗണപതി ഹോമവും 6.30ന് ഉഷപൂജ, 8ന് നവകം, പഞ്ചഗവ്യ കലശപൂജ, 10ന് കലശാഭിഷേകം, പ്രസന്നപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. വൈകിട്ട് 5.30ന് ദീപാരാധന, അത്താഴപൂജ, ഗുരുതി എന്നിവയ്ക്ക് ശേഷം 8ന് നട അടയ്ക്കുമെന്ന് ഭാരവാഹികളായ എം.എൻ രമേഷ്, പി.ജി അനിൽപ്രസാദ് എന്നിവർ അറിയിച്ചു.