പൊൻകുന്നം: ആശാദീപം സംഘടനയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി നിർദ്ധനരായ കിഡ്‌നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടത്തും. ഇന്ന് 3ന് പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.സി രാജ്‌മോഹൻ നിർവഹിക്കും. കാഞ്ഞിരപ്പള്ളി പാസ്റ്റർ സെന്ററിൽ ഇന്ന് നടത്താനിരുന്ന ഡയാലിസിസ് യൂണിറ്റിനു നൽകുന്ന ധനസഹായത്തിന്റെ ഉദ്ഘാടനം കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ആശാദീപം പ്രസിഡന്റ് ജോസ് കല്ലോലിക്കൽ അറിയിച്ചു.