മുണ്ടക്കയം : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ വാർഡിലും കൊവിഡ് പ്രതിരോധത്തിന്റെയും മഴക്കാല പൂർവശുചീകരണത്തിനുമായി ദ്രുതകർമ്മ സേനകൾ രൂപീകരിച്ചു. അങ്കണവാടി പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേന, കുടുംബശ്രീ, ക്ലബുകൾ, രാഷ്ട്രീയ പാർട്ടികൾ, ജനമൈത്രി പൊലീസ്, റസിഡന്റ്സ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ വീടും , പൊതുഇടങ്ങളും, നീർച്ചാലുകളും ശുചീകരിക്കാനും , ബോധവത്ക്കരണ പ്രചരണങ്ങൾ നടത്താനുമാണ് തീരുമാനം. ഇതിന് മുന്നോടിയായി മണിമലയാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മേയ് 1 ന് പഞ്ചായത്തിലെ 21 വാർഡുകളിലും ശുചീകരണ പ്രവർത്തനം നടത്തും.