കൂട്ടിക്കൽ : കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ കൂട്ടിക്കൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഇളങ്കാട് ടോപ്പ്, കൊടുങ്ങ, ഇളങ്കാട് ടൗൺ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുന്നത്. 45 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ നിരവധിപ്പേർ കൊവിഡ് ബാധിതരാണ്. ഇളങ്കാട്, പ്ലാപ്പളളി ,താളുങ്കൽ പ്രദേശങ്ങളിലാണ് കൂടുതൽ കൊവിഡ് കേസുകൾ. ഇതോടെ ആരോഗ്യവകുപ്പും, ജനപ്രതിനിധികളും ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൂട്ടിക്കലിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി പ്രസിഡന്റ് പി.എസ്.സജിമോൻ പറഞ്ഞു.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ

പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണം. ആരംഭത്തിൽ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി, ക്ഷീണം, തൊണ്ടവേദന, ചെറിയചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിന് പുറകിൽ വേദന എന്നിവ ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

ശ്രദ്ധിക്കാം നമുക്ക്
വീട്, സ്ഥാപനങ്ങൾ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേൽക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം