vakapoovu-
പാതയോരത്ത് പൂത്തു നിറഞ്ഞ് നിൽക്കുന്ന വാകമരങ്ങൾ

ചങ്ങനാശേരി: കൊവിഡ് ഭീതിയിലും പാതയോരങ്ങളിൽ കണ്ണിനു കുളിർമയേകി വാകമരങ്ങൾ പൂത്തുലഞ്ഞു. മഞ്ഞ നിറമുള്ള പൂക്കളാണ് ഇലകളെ മറച്ച് നിറഞ്ഞു നിൽക്കുന്നത്.

പുലർച്ചെ നിലത്തുവീഴുന്ന പൂക്കൾ വീഥികൾ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമാകും. വൈകുന്നേരങ്ങളിൽ പെയ്യുന്ന മഴയിൽ പൂക്കൾ ഒഴുകിപ്പരക്കും. കൂടുതലായി കൊഴിഞ്ഞു വീഴുകയും ചെയ്യും.

മണർകാട് പെരുന്തുരുത്തി ബൈപ്പാസ് റോഡിൽ തലപ്പാടി, തെങ്ങണ, ഞാലിയാകുഴി, വാകത്താനം, കുരിശുംമൂട്, റെയിൽവേ തുടങ്ങിയിടങ്ങളിലെ റോഡരികുകളിലാണ് കൂടുതലായി വാക പൂത്ത് നിൽക്കുന്നത്. റോഡിനോട് ചേർന്നുള്ള വീടുകളിൽ വ്യത്യസ്ത നിറത്തിലുള്ള ബൊഗെയ്ൻ വില്ലകൾ നിറഞ്ഞു നിൽക്കുന്നതും കൗതുകമുണർത്തുന്ന കാഴ്ചയാണ്. മഞ്ചന്താ നിറത്തിലുള്ള ബൊഗെയ്ൻ പൂക്കളാണ് കൂടുതലായി കടകൾക്കും വീടുകൾക്കും മുകളിലും മതിലുകളിലുമായി പ്രകൃതിയുടേതായ അലങ്കാരമേകി നിൽക്കുന്നത്.