ചങ്ങനാശേരി : കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ഓഫീസിന്റെയും, മൈക്രോഫിനാൻസ്, എസ്.എൻ ബാങ്ക് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 2 വരെയാക്കി. വിവാഹ പത്രികയെടുക്കന്നതുൾപ്പെടെയുള്ള ഓഫീസ് ആവശ്യങ്ങൾക്കും മൈക്രോ ഫിനാൻസ് വായ്പാ തിരിച്ചടവ്, എസ്.എൻ ബാങ്ക് ഇടപാടുകൾ തുടങ്ങിയ സേവനങ്ങൾക്കും ഈ ദിവസങ്ങളിൽ മാത്രം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫീസിൽ എത്താം. മറ്റ് അടിയന്തിര ആവശ്യമുള്ളവർ 9947103728,9447780915 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അറിയിച്ചു.