കോട്ടയം: കൊവിഡിനെ പ്രതിരോധിക്കാൻ നടപടികളുമായി ആരോഗ്യ വകുപ്പ് മുന്നോട്ടു പോകുന്നതിനിടെ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്: 45 . ഇതിൽ പത്തു പേർ ഇപ്പോഴും ചികിത്സയിലാണ്.
ജില്ലയിൽ പല സ്ഥലത്തും ഡെങ്കിപ്പനി വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇടയ്‌ക്ക് പെയ്‌ത വേനൽ മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഇതോടെ കൊതുകുകളും പെരുകി. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.