ചങ്ങനാശേരി : മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാന പ്രതി തൃക്കൊടിത്താനം പൊലീസിന്റെ പിടിയിൽ. നാലുകോടി മമ്പള്ളി ജിസ് ബിജു (23) ആണ് അറസ്റ്റിലായത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലായി ബൈക്ക് മോഷണം, മാല പിടിച്ചു പറിക്കൽ ഉൾപ്പെടെ 13 കേസുകളിലെ പ്രതിയാണിയാളെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശത്തെ തുടർന്ന് ഡിവൈഎസ്പി വി.ജെ ജോഫിയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ അജീബ്, എസ്.ഐമാരായ പ്രദീപ്, അനിൽകുമാർ, എ.എസ്.ഐ രഞ്ജീവ് സി.പി.ഒമാരായ സുരേഷ്, ലാലു, അശോകൻ, അജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.