കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിൽ ചെമ്പകപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് പഞ്ചായത്തിലെ മുഴുവൻ ശുചീകരിക്കാൻ നിർദേശം നൽകി. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ സേനാംഗങ്ങൾ മുഴുവൻ വീടുകളും സന്ദർശിച്ച് കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിച്ചു. ശുചീകരിക്കാത്ത സ്ഥാപനങ്ങൾക്കും വീടുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ വീടുകളിൽ കൊവിഡ് രോഗ ബോധവത്കരണ സാമഗ്രികളും വിതരണം ചെയ്തു. നിർദേശങ്ങൾ മൈക്ക് അനൗൺസ്‌മെന്റിലൂടെ പഞ്ചായത്തിലുടനീളം അറിയിച്ചിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണ യജ്ഞം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, സെക്രട്ടറി ശിവകുമാർ, മെഡിക്കൽ ആഫീസർ ഡോ. ജെ.എം. വൈശാഖ് എന്നിവർ അറിയിച്ചു.