lorry-accident
ചിത്രം: അപകടത്തില്‍പ്പെട്ട ലോറി

അടിമാലി: അടിമാലിയിൽ തടികയറ്റി വന്ന ലോറി ദേശീയ പാതയോരത്തേക്ക് മറിഞ്ഞ് അപകടമുണ്ടായി. ഇന്നലെ പുലർച്ച രണ്ടു മണിയോടെ കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ അടിമാലി ടൗണിന് സമീപം കാംകോ ജംഗ്ഷനിലാണ് അപകടമുണ്ടായത്. തടി കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തേക്ക് മറിയുകയായിരുന്നു. വട്ടവടയിൽ നിന്ന് ഗ്രാന്റീസ് മരം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനമോടിച്ചിരുന്നയാൾ അപകടത്തിൽ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ദേശീയ പാതയോരത്ത് പ്രവർത്തിച്ച് വന്നിരുന്ന അടിമാലി സ്വദേശിനി കക്കാട്ടൂർ രാധാമണിയുടെ ചായക്കട പൂർണമായി തകർന്നു. കടയുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടമായ ലോറി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തു നിന്നിരുന്ന മരം കടപുഴകി നിലം പതിച്ചു. ഈ ഭാഗത്ത് സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റുകൾക്കും കേടുപാടുകളുണ്ടായി.