ചേർപ്പുങ്കൽ : മീനച്ചിലാറ്റിലെ ചേർപ്പുങ്കൽ പാലത്തിന്റെ തകർന്ന കൈവരിയിൽ കെട്ടിവച്ച മുളയ്ക്ക് പകരം ഇരുമ്പ് പട്ട ഘടിപ്പിച്ച് പൊതുപ്രവർത്തകനായ റിജോയ് നെല്ലിപ്പുഴ. പാലത്തിന്റെ കൈവരി തകർന്ന് അപകടാവസ്ഥയിലാണെന്ന് കേരളകൗമുദി ഉൾപ്പടെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നിട്ടും അധികൃതർ നിസംഗത പുലർത്തിയതോടെയാണ് റിജോയ് ഇതിന് മുന്നിട്ടിറങ്ങിയത്. കൈവരി തകർന്ന പാലത്തിൽ നിന്ന് ഒരു സ്ത്രീ മീനച്ചിലാറ്റിലേക്ക് വീഴാൻ തുടങ്ങിയതിന് താൻ ദൃക്‌സാക്ഷിയായിരുന്നെന്ന് റിജോയ് പറഞ്ഞു.