ചിറക്കടവ് : കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ആഘോഷമില്ലാതെ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പത്താമുദയ ഉത്സവം നടന്നു. ഭക്തർ തയ്യാറാക്കുന്ന പൊങ്കാലക്കുപകരം സമൂഹ പൊങ്കാലയാണ് ഇത്തവണ നടത്തിയത്. മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. വടക്കുംഭാഗം ഭദ്രാഭജനസമിതിയിൽ നിന്ന് കുംഭകുട ഘോഷയാത്രക്കുപകരം ഒരു കുടം മാത്രം നിറച്ചുകൊണ്ടുവന്ന് അഭിഷേകം നടത്തി.