പൊൻകുന്നം : ചിറക്കടവ് പഞ്ചായത്തിലെ സി.എഫ്.എൽ.ടി.സിക്കായി മണ്ണംപ്ലാവിലെ പകൽവീട് സജ്ജമായതായി പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശാനുസരണം പ്രവർത്തനം തുടങ്ങും. വിവിധ വാർഡുകളിൽ നിന്ന് കൊവിഡ് രോഗികളെ ചികിത്സാകേന്ദ്രത്തിലെത്തിക്കാൻ ആംബുലൻസ് വാടകയ്‌ക്കെടുക്കാൻ കമ്മിറ്റി തീരുമാനിച്ചു. വാർഡുതല നിരീക്ഷണസമിതികൾ സജ്ജമാണെന്നും വാർഡംഗങ്ങൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.