ചിറക്കടവ് : പഞ്ചായത്ത് ഒൻപതാംവാർഡിലെ കരിമുണ്ട കോളനിയിൽ കൊവിഡ് വ്യാപനത്തിനെതിരെ മുൻകരുതൽ നടപടി സ്വീകരിച്ചതായി വാർഡംഗം എം.ടി.പ്രീത അറിയിച്ചു. നിലവിൽ കൊവിഡ് ബാധിതരില്ലെന്നും മുഴുവൻ വീടുകളിലും ജാഗ്രതാസന്ദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.