ചെറുവള്ളി : ചിറക്കടവ് ഗ്രാമപഞ്ചായത്ത് 13ാം വാർഡിൽ കൊവിഡ് ജാഗ്രതാസമിതി യോഗം ചേർന്നു. പഞ്ചായത്തംഗം ഗോപി പാറാന്തോട് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രവിരാജ് മുൻകരുതൽ നടപടികളെക്കുറിച്ച് വിശദീകരിച്ചു. ദിലീപ് പടിക്കാമറ്റം, ചന്ദ്രമോഹൻ മരുതോലിൽ, ബിജിലാൽ, എം.വി.സതീദേവി, കെ.ബിന്ദു, സിന്ധു വിനോദ്, ടി.ജി.സുധർമ തുടങ്ങിയവർ പ്രസംഗിച്ചു.