വൈക്കം : പടിഞ്ഞാറെക്കര പോത്തോടിയിൽ ശ്രീ ഹനുമാൻസ്വാമി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ബ്രഹ്മകലശ പൂജയും എഴുന്നള്ളിപ്പും ഭക്തിനിർഭരമായി. തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ, ക്ഷേത്രം ശാന്തി സനോജ് എന്നിവർ കാർമ്മികത്വം വഹിച്ചു. 24 ന് രാവിലെ അഭിഷേകം ,10 ന് ഭസ്മക്കളം ,12.30 ന് പ്രസാദമൂട്ട്,വൈകിട്ട് 5 ന് നടതുറക്കൽ ,വിശേഷാൽ പൂജകൾ,പൊടിക്കളം,കൂട്ടക്കളം,എന്നിവയും നടക്കും.രാവിലെ നടന്ന ബ്രഹ്മകലശം എഴുന്നള്ളിപ്പിന് ക്ഷേത്രം പ്രസിഡന്റ് എ.പ്രശാന്ത്,സെക്രട്ടറി ടി.എസ് ബാബുരാജ്, വൈസ് പ്രസിഡന്റ് അമ്പിളി പോത്തോടി, സതീഷ് പള്ളൂരുത്തി, ദിനിൽ പോത്തോടി എന്നിവർ നേതൃത്വം നൽകി.