കുമരകം: പക്ഷികളുടെ ജീവനു ഭീഷണിയായി മാറിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ലോക ഭൗമദിനത്തിൽ വിദ്യാർത്ഥികൾ മാതൃകയായി. കുമരകം പക്ഷിസങ്കേതത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ മുന്നിട്ടിറങ്ങിയത് എസ്.എൻ കോളേജിലെ ബേർഡ്സ്, ഫിലിം ,ടൂറിസം ക്ലബ്ബിലെ വിദ്യാർത്ഥികളാണ്. സന്ദർശകൾ വെള്ളക്കുപ്പികളും മറ്റും പക്ഷിസങ്കേതത്തിനുള്ളിൽ വലിച്ചെറിയുകയാണ് പതിവ് .
ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.ടി.ഡി.സി.അസി. മാനേജർ ശ്രീദത്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ആർ. അനിത, ലീഡർ മുഹമ്മദ് സഫീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.