cads

തൊടുപുഴ: മേടമാസത്തെ പത്താമുദയത്തോടനുബന്ധിച്ച് കാഡ്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്തുമഹോത്സവത്തിന് തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ലളിതമായ ചടങ്ങുകളോടെയാണ് രണ്ടു കേന്ദ്രങ്ങളിൽ വിത്തുമഹോത്സവം ആരംഭിച്ചത്. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പത്താമുദയത്തിനു തന്നെ കൃഷിയിറക്കണമെന്ന ആഗ്രഹത്തോടെ ധാരാളം കർഷകർ വിത്തുകളും തൈകളും തിരഞ്ഞെടുക്കുന്നതിനായി ഇരു കേന്ദ്രങ്ങളിലും എത്തി. ഇഞ്ചി, മഞ്ഞൾ, കച്ചോലം, ചേന, ചേമ്പ് തുടങ്ങിയ വിത്തുകൾക്കെല്ലാം കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ വിലക്കുറവാണ് ഈ വർഷമുള്ളത്.