ചങ്ങനാശേരി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇന്നലെ നടത്തിയത് 16 സർവീസുകൾ. ഡിപ്പോയിൽ ആകെ 64 സർവീസുകളാണുള്ളത്. എന്നാൽ, മാർച്ച് മുതൽ 43 സർവീസുകളാണ് നടത്തിവന്നിരുന്നത്.
കാവാലം , കൊട്ടാരക്കര , ആലപ്പുഴ , ചമ്പക്കുളം , പുളിങ്കുന്ന് , ഏറ്റുമാനൂർ , കട്ടപ്പന എന്നിവിടങ്ങളിലേയ്ക്കാണ് ഇന്നലെ സർവീസ് നടത്തിയത്. രാവിലെ നടന്ന സർവീസിൽ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, ഉച്ചക്കഴിഞ്ഞ് യാത്രക്കാരുടെ എണ്ണം കുറവായിരുന്നു.യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഇന്ന് സർവീസ് വീണ്ടും കുറയ്ക്കുമെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.