അയ്മനം: പഞ്ചായത്തിലെ മേനോൻകരി, തട്ടൂർകണ്ടം പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റിയോഗം ആവശ്യപ്പെട്ടു. മേനോൻകരി പാടശേഖരം (440 ഏക്കർ)കൊയ്ത്ത് കഴിഞ്ഞിട്ട് 25 ദിവസം കഴിഞ്ഞു. തട്ടൂർകണ്ടം പാടശേഖരം (85 ഏക്കർ) കൊയ്ത്ത് കഴിഞ്ഞിട്ട് 17 ദിവസമായി. ഇതുവരെ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികളായിട്ടില്ല. നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകരെ കൂട്ടി സമരം നടത്താൻ യോഗം തീരുമാനിച്ചു. കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്‌മോൻ കരീമഠം അദ്ധ്യക്ഷത വഹിച്ചു. ബീനാ ബിനു, എം.പി ദേവപ്രസാദ്, കെ.കെ വിശ്വനാഥൻ, ജോബിൻ ജേക്കബ്, ഒളശ്ശ ആന്റണി, പി.സി ഇട്ടി, ചെല്ലപ്പൻ കോട്ടപ്പറമ്പ്, വി.വി വർക്കി, ലിപിൻ ആന്റണി, ബോബി ജോൺ, ബിജു വാസു എന്നിവർ പ്രസംഗിച്ചു.