david

അടിമാലി: പനി ബാധിച്ച് ചികിത്സയിലിരിക്കെ കൊവിഡ് ബാധിച്ച ഗൃഹനാഥൻ മരിച്ചു. അടിമാലി 14ാം മൈൽ പൊട്ടയ്ക്കൽ പി.എം ഡേവിഡ് (ഒട്ടാവ രാജൻ -61) ആണ് മരിച്ചത്. തൃശൂർ അമല ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് മരണം . ഈ മാസം 14 നാണ് പനിയെ തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസം രൂക്ഷമായതോടെ തൃശൂരിലേക്കു മാറ്റി. ചികിൽസക്കിടെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കോതമംഗലം തങ്കളം പുന്നയ്ക്കൽ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ. എബിൻ, വില്യംസ് എന്നിവർ മക്കളാണ്. രാജൻ മുൻപ് അടിമാലിയിൽ വ്യാപാരിയായിരുന്നു. പിന്നീട് വിവിധ പ്രോജക്ട് ജോലികളുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലായിരുന്നു. അടുത്തകാലത്താണ് നാട്ടിലെത്തിയത്. സംസ്‌കാരം നടത്തി.