ഇളങ്ങുളം:പുനരുദ്ധാരണം നടക്കുന്ന ഇളങ്ങുളം ധർമ്മശാസ്താക്ഷേത്രത്തിന്റെ ചുറ്റമ്പലനിർമ്മാണം പൂർത്തിയായി. കല്ലിലും തടിയിലും നിർമ്മിച്ച് ചെമ്പ്പാളി പൊതിയുകയായിരുന്നു. അവസാന മിനുക്കുപണികളാണ് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞദിവസം തന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ശ്രീകോവിലിന്റെ മേൽക്കൂരയിൽ കേടുപാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പരിഹാരക്രിയയായി ശ്രീകോവിലും ഉപദേവാലയങ്ങളും പുനർനിർമ്മിക്കണമെന്നാണ് നിർദ്ദേശമുണ്ടായത്. ആദ്യഘട്ടത്തിൽ ചുറ്റമ്പല നിർമ്മാണം മാത്രമാണ് ഉദ്ദേശിച്ചിരുന്നത്.1.75 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ശ്രീകോവിലും ഉപദേവാലയങ്ങളും പുനർനിർമ്മിക്കാൻ 75 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കുന്നത്.

ചിത്രവിവരണംഇളങ്ങുളം ധർമ്മശാസ്താക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമ്മാണം പൂർത്തിയായപ്പോൾ.