മുണ്ടക്കയം :കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ രണ്ടു ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ കടുത്ത നിയന്ത്രണമാണ് മലയോരമേഖലയിൽ പൊലീസ് സ്വീകരിച്ചത്. കാഞ്ഞിരപ്പള്ളി മുണ്ടക്കയം, പെരുവന്താനം ,പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ പൊലീസിന്റെ സാന്നിധ്യം സജീവമായിരുന്നു. ശരീയായരീതിയിൽ മാസ്ക്ക് ധരിക്കാത്ത നിരവധി പേക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാജ സത്യവാങ്ങ് മൂലം തയാറാക്കി വന്നവരെയും കണ്ടെത്തി പൊലീസ് മടക്കിയയച്ചു. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മുപ്പത്തിയഞ്ചാം മൈൽ ,കൂട്ടിക്കൽ ,ഏന്തയാർ, പുഞ്ചവയൽ, കോരുത്തോട് ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടന്നു.രാവിലെ പ്രവർത്തിച്ച ചില കടകൾ ഉച്ചയോടെ അടച്ചു.