കുമരകം: ഗുരുധർമ്മ പ്രചരണ സഭ കരീമഠം യൂണിറ്റ് നിർമ്മിച്ച ഗുരുദേവമന്ദിരത്തിന്റെ പ്രതിഷ്ഠാകർമ്മം 29ന് രാവിലെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനന്ദ നിർവഹിക്കും. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഗുരുദേവമന്ദിരം നാടിന് സമർപ്പിക്കും. 27ന് രാവിലെ 6ന് മഹാഗണപതി ഹോമം, വൈകുന്നേരം 6ന് ലളിതാസഹസ്രനാമജപം.28ന് രാവിലെ 6ന് മഹാഗണപതി ഹോമം തുടർന്ന് താഴികക്കുടം പ്രതിഷ്ഠ, രാത്രി 7.30ന് ഭജൻസ്. 29ന് രാവിലെ 7ന് പി.കെ.രാജപ്പൻ പതാക ഉയർത്തും, 8ന് പ്രാർത്ഥനാസദസ്,​ 9ന് പീഠപ്രതിഷ്ഠ,​ 10ന് ഗുരുദേവപ്രതിഷ്ഠാകർമ്മം 11ന് ഗുരുദേവമന്ദിര സമർപ്പണം. തുടർന്ന് നടക്കുന്ന സമ്മേളനം വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ ആമുഖപ്രസംഗം നടത്തും. വാരണംവിശ്വഗാജി മഠം സെക്രട്ടറി സ്വാമി അസ്പർശാനന്ദ, അസംഗ ചൈതന്യ ശിവഗരി മഠം, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് സബിത പ്രേംജി, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ബ്ലോക്ക് പഞ്ചായത്തംഗം രതീഷ്, സഭാ രജിസ്ട്രാർ രാജേന്ദ്രൻ, ഉപദേശകസമതി ചെയർമാൻ കുറിച്ചി സദൻ, ആർ.സലിംകുമാർ, ഇ.എം സോമനാഥൻ, പി.കമലാസനൻ, കെ.കെ സരളപ്പൻ, അമയന്നൂർ ഗോപി, ബാബു വട്ടോടി, കെ.കെ ശിശുപാലൻ, പി.വി.സാന്റപ്പൻ, കെ.എം ബാബു, ഷൈലജ പൊന്നപ്പൻ, സി.പി മനോഹരൻ, കെ.വി വിനോദ് കുമാർ എന്നിവർ സംസാരിക്കും. ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുമെന്ന് ഗുരുധർമ്മ പ്രചരണ സഭ പ്രസിഡന്റ് അശോകൻ കരീമഠവും സെക്രട്ടറി പ്രസന്നൻ കരീമഠവും അറിയിച്ചു.