കുമരകം : ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്ന ഇന്നലെ കുമരകം - മുഹമ്മ ബോട്ട് സർവീസ് നാമമാത്രമായിരുന്നു. മുഹമ്മ - മണിയാപറമ്പ് സർവീസ് നടത്തിയില്ല. കുമരകം - മുഹമ്മബോട്ട് സർവീസ് ഉച്ചവരെ ഒന്നിടവിട്ട ട്രിപ്പുകൾ നടത്തിയതെങ്കിലും പല ട്രിപ്പുകളിലും രണ്ടും മൂന്നും യാത്രക്കാരാണുണ്ടായിരുന്നത്. 11.45 ന് കുമരകത്ത് നിന്നു പുറപ്പെട്ട ബോട്ടിൽ ഒരു യാത്രക്കാരനും ഒരു ബൈക്കും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൈക്കിൻ്റെ കടത്തു ചാർജായി 25 രൂപയും യാത്രക്കാരന്റെ ടിക്കറ്റ് ചാർജായ 16 രൂപയും ഉൾപ്പടെ കളക്ഷൻ 41 രൂപയും. ഉച്ചയ്ക്കുശേഷം മൂന്ന് ട്രിപ്പുകൾ നടത്തി. ഇന്നും സർവീസ് നടത്തുമെന്ന് ജീവനക്കാർ അറിയിച്ചു.