പൊൻകുന്നം: എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് ചികിത്സാകേന്ദ്രം പൈക സാമൂഹികാരോഗ്യകേന്ദ്രത്തിൽ തുടങ്ങും.13 കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ മുതൽ പ്രവർത്തനമാരംഭിക്കും. കൊവിഡ് പോസിറ്റീവായവർക്ക് വീടുകളിൽ സൗകര്യമില്ലെങ്കിൽ ഇവിടെ ചികിത്സ തേടാം.