ചങ്ങനാശേരി : കവിയും,സാഹിത്യകാരനും, പ്രഭാഷകനും, അക്ഷരശ്ലോക പണ്ഡിതനുമായ മാടപ്പള്ളി മഞ്ഞത്താനം (കൈലാത്ത്) എം.ആർ.രാജു (എം.ആർ.മാടപ്പള്ളി-54) നിര്യാതനായി. കേരളഅക്ഷരശ്ലോക അക്കാഡമി ചെയർമാനായിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ പുരസ്‌കാരം, ശ്ലോകാചാര്യ പുരസ്‌കാരം, ആദിച്ചർ പുരസ്‌കാരം, കേരളപാണിനി മുക്തകം അവാർഡ് തുടങ്ങി 39 ശ്ലോക പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മംഗളം ദിനപത്രം, വാട്ടർഗേറ്റ് ഡെയ്‌ലി ലേഖകൻ, കവിമൊഴി മാസിക പതാധിപസമിതിയംഗം, കേരളദീപ്തി മാസിക മുഖ്യപ്രതാധിപർ, റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഉഷ. മക്കൾ: രേഷ്മ രാജ്,ഗ്രീഷ്മ രാജ്, രാഹുൽ രാജ്. സംസ്‌കാരം പിന്നീട്.