കോട്ടയം : ജില്ലയിൽ കൊവിഷീൽഡും കൊവാക്‌സിനും ഉൾപ്പെടെ ഇതുവരെ നൽകിയത് 455556 ഡോസ് പ്രതിരോധ വാക്‌സിൻ. 384605 പേർ ആദ്യ ഡോഡും 70951 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇന്നലെ 35 സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും 11 സ്വകാര്യ ആശുപത്രികളിലുമായി 7804 ഡോസ് നൽകി. ഇന്ന് വാക്‌സിനേഷൻ ഇല്ല. വെള്ളി ശനി ദിവസങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് നടന്ന 35 കേന്ദ്രങ്ങളിൽ നാളെയും വാക്‌സിൻ നൽകും. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കാണ് ലഭിക്കുക.