പൊൻകുന്നം : കേരളത്തിലെ വിവിധ ഗാനമേള ട്രൂപ്പുകളിൽ ഗായകനായിരുന്ന പൊൻകുന്നം ജോസ് (വട്ടക്കാവുങ്കൽ വി.ജെ.ജോസഫ് (65) നിര്യാതനായി. ആനിക്കാട് സെന്റ് തോമസ് ഹൈസ്‌കൂളിൽ നിന്ന് സംഗീത അദ്ധ്യാപകനായാണ് വിരമിച്ചത്. നാടകങ്ങളിലും ആൽബങ്ങളിലും ഗായകനായ ഇദ്ദേഹം ആകാശവാണി, ദൂരദർശൻ എന്നിവയിലും സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിവിധ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കൊച്ചിൻ കലാഭവൻ, കാഞ്ഞിരപ്പള്ളി അമല, പൂഞ്ഞാർ നവധാര, കോട്ടയം രാഗശ്രീ തുടങ്ങിയ ട്രൂപ്പുകളിലാണ് ഏറെക്കാലം ഗായകനായത്. ഭാര്യ: ഡാർലി (റിട്ട. അദ്ധ്യാപിക, സെന്റ്. തോമസ് എൽ.പി.എസ്, പെരുവന്താനം) വെള്ളൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : സൂര്യ (സെന്റ് മേരീസ് ഹൈസ്‌കൂൾ, തെക്കേമല), ബിച്ചു. മരുമകൻ : ലനോ (മൈലാടി). സംസ്‌കാരം നാളെ 10 ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോനാ പള്ളിയിൽ.