check

കോട്ടയം: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി. വിവാഹം അടക്കമുള്ള ചടങ്ങുകൾക്കും യോഗങ്ങൾക്കും 20 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. കുടുംബ ചടങ്ങുകൾ നടത്തുന്നതിന് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. പൊതു ചടങ്ങുകൾക്കും യോഗങ്ങൾക്കും തഹസിൽദാരുടെയോ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെയോ അനുമതി വാങ്ങണം. ജിംനേഷ്യങ്ങൾ, നീന്തൽകുളങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. സമ്മർ ക്യാമ്പുകൾ, ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയിനിംഗ് സെന്ററുകൾ എന്നിവയും അടയ്ക്കണം.

കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിൽ പൂർണമായും 23 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 35 വാർഡുകളിലും ശനിയാഴ്ച മുതൽ നിരോധനാജ്ഞ നിലവിൽ വന്നു. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി യോഗത്തിന്റെ തീരുമാനപ്രകാരമുള്ള പ്രത്യേക നിയന്ത്രണങ്ങളും ഈ മേഖലകളിലുണ്ടാകും.

പ​ത്ത​നം​തി​ട്ട​യി​ൽ​ ​മൂ​ന്ന് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​നി​രോ​ധ​നാ​ജ്ഞ

​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​കു​ന്ന​ന്താ​നം,​ ​വെ​ച്ചൂ​ച്ചി​റ,​ ​പ​ള്ളി​ക്ക​ൽ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ 30​ന് ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രെ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​ഞ്ചോ​ ​അ​തി​ല​ധി​ക​മോ​ ​ആ​ളു​ക​ൾ​ ​കൂ​ട്ടം​ ​കൂ​ടു​ന്ന​ത് ​നി​രോ​ധി​ച്ചു.​ ​വി​വാ​ഹ,​ ​മ​ര​ണ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ ​മ​ത​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ച​ട​ങ്ങു​ക​ൾ​ക്കും​ 20​ ​പേ​രെ​ ​മാ​ത്ര​മേ​ ​അ​നു​വ​ദി​ക്കു​ക​യു​ള്ളു.

എ​റ​ണാ​കു​ള​ത്തും
കോ​ഴി​ക്കോ​ട്ടും
ക​ടു​ത്ത​ ​നി​യ​ന്ത്ര​ണം

കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​നം​ ​രൂ​ക്ഷ​മാ​യ​ ​എ​റ​ണാ​കു​ള​ത്തും​ ​കോ​ഴി​ക്കോ​ടും​ ​ഇ​ന്നും​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.​ ​കോ​ഴി​ക്കോ​ട് ​കൂ​ടു​ത​ൽ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മു​ക​ൾ​ ​തു​റ​ന്നു.​ ​ര​ണ്ടു​ ​ജി​ല്ല​ക​ളി​ലും​ ​അ​തി​തീ​വ്ര​ ​മേ​ഖ​ല​ക​ൾ​ ​അ​ട​ച്ചി​ട്ടു​ണ്ട്.
അ​തേ​സ​മ​യം,​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ,​സം​സ്ഥാ​ന​ത്ത് ​ര​ണ്ട് ​ദി​വ​സ​ത്തേ​ക്ക്പ്ര​ഖ്യാ​പി​ച്ച​ ​ലോ​ക്ക് ​ഡൗ​ൺ​ ​സ​മാ​ന​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ​ജ​ന​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​സ​ഹ​ക​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഞാ​യ​റാ​ഴ്‌​ച​യാ​യ​തി​നാ​ൽ​ ​പ​രീ​ക്ഷ​ക​ളി​ല്ലാ​ത്ത​തും​ ​മി​ക്ക​ജി​ല്ല​ക​ളി​ലും​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ക്യാ​മ്പു​ക​ൾ​ ​കു​റ​വാ​യി​രു​ന്ന​തും​ ​തി​ര​ക്ക് ​കു​റ​ച്ചു.​ ​സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​വി​വാ​ഹം,​മ​ര​ണം​ ​തു​ട​ങ്ങി​യ​ ​ബോ​ർ​ഡു​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.​ ​പ്ര​ധാ​ന​ ​നി​ര​ത്തു​ക​ളി​ലെ​ല്ലാം​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു.
.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ലം​ഘി​ച്ച​തി​ന് ​സം​സ്ഥാ​ന​ത്ത് 3883​ ​പേ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്തു.​ 1145​ ​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി.​ 100​ ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​ 19467​ ​കേ​സു​ക​ളും​ ​ക്വാ​റ​ൻ​റൈ​ൻ​ ​ലം​ഘി​ച്ച​ ​ര​ണ്ട് ​കേ​സും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ​കു​തി​യി​ൽ​ ​താ​ഴെ​ ​സ​ർ​വീ​സാ​ണ് ​ന​ട​ത്തി​യ​ത്.​ ​പാ​ൽ,​ ​പ​ച്ച​ക്ക​റി,​ ​പ​ല​വ്യ​ഞ്ജ​നം​ ​തു​ട​ങ്ങി​ ​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ൾ​ ​മാ​ത്ര​മാ​ണ് ​തു​റ​ന്ന​ത്.​ ​വീ​ടു​ക​ളി​ൽ​ ​മീ​ൻ​ ​എ​ത്തി​ച്ചു​ള്ള​ ​വി​ൽ​പ്പ​ന​യും​ ​ന​ട​ന്നു.