കട്ടപ്പന: കട്ടപ്പന നഗരസഭയിലും കാഞ്ചിയാർ പഞ്ചായത്തിലും കൊവിഡ് രോഗികൾ കൂടുന്നു. ഒരാഴ്ചയ്ക്കിടെ കട്ടപ്പനയിൽ 219 പേർക്കും കാഞ്ചിയാറിൽ 101 പേർക്കും രോഗം സ്ഥിരീകരിച്ചു. കട്ടപ്പനയിൽ ഇന്നലെ 72 പേരാണ് പുതിയ രോഗികൾ. കഴിഞ്ഞ 19ന് 13 പേരായിരുന്നു. 20ന് 43 ഉം 21 ന് 19 ഉം 22 നും 23നും 26 വീതവും 24ന് 20 ഉം പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കാഞ്ചിയാറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ 19ന് ഒരാൾ മാത്രമാണ് പോസിറ്റീവായത്. 20 ന് 11 ഉം,21 ന് 15 ഉം 22ന് 12 ഉം 23 ന് 43 ഉം പേർ പോസിറ്റീവായി.