അയ്മനം : കൊവിഡ് വ്യാപനം രൂക്ഷമായ അയ്മനം പഞ്ചായത്തിൽ മൈക്കിലൂടെ ബോധവത്കരണ മുന്നറിയിപ്പുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റും, ജൂനിയർ സൂപ്രണ്ടും. 25 ശതമാനത്തിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് അനാവശ്യ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് വൈസ് പ്രസിഡന്റ്‌ മനോജ്‌ കരീമഠവും, ജൂനിയർ സൂപ്രണ്ട് വി.ആർ.ബിന്ദുമോനും അനൗൺസ്‌മെന്റ് നടത്തിയത്. വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിക്കാവൂവെന്നാണ് നിർദ്ദേശം.