ചങ്ങനാശേരി : ജനറൽ ആശുപത്രിയിൽ ആർ.ടി.പി.സി. ആർ പരിശോധന കിറ്റ് തീർന്നതിനെ തുടർന്ന് മുടങ്ങി. ഒരുദിവസം 250 കിറ്റാണ് പരിശോധനയ്ക്ക് വേണ്ടത്. കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിലേയ്ക്കാവശ്യമായ കിറ്റ് ലഭ്യമായിരുന്നില്ല. ജില്ലയിലെ മൊബൈൽ യൂണിറ്റിൽ നിന്ന് പരിശോധനാകിറ്റുകൾ കടമെടുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. തിങ്കളാഴ്ച നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ദിവസമായിരുന്നതിനാൽ കൂടുതൽ ആളുകൾ പരിശോധനയ്ക്ക് എത്തി. ഏറെ നേരം നിരയിൽ കാത്തു നിന്നവർക്ക് ഇരിക്കുന്നതിനുള്ള സംവിധാനം പോലുമില്ലായിരുന്നു. പരിശോധനയ്ക്ക് എത്തിയവരെ ആന്റിജൻ പരിശോധന നടത്തി പറഞ്ഞയക്കുകയായിരുന്നു.