fine

കോട്ടയം: പത്ത് ദിവസംകൊണ്ട് ജില്ലയിൽ കൊവിഡ് വക ഖജനാവിലെത്തിയത് 22 ലക്ഷം രൂപ. കഴിഞ്ഞ 15 മുതൽ 25വരെയുള്ള കണക്ക് പ്രകാരം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയിറങ്ങിയവർക്കെതിരെയുള്ള വിവിധ കേസുകളിലായി 22.43 ലക്ഷം രൂപയാണ് പൊലീസ് പിഴയിനത്തിൽ പിരിച്ചു കൊടുത്തത്.

വാഹന പരിശോധന മാത്രമായിരുന്നു ഇടക്കാലത്തു വരെ സർക്കാരിന്റെ അധിക വരുമാന മാർഗം. അപ്രതീക്ഷിതമായി വീണുകിട്ടിയ കൊവിഡ് പൊലീസ് പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന ശനി, ഞായർ ദിവസങ്ങളിലാണ്. ശനിയാഴ്ച ബന്ധുവിന്റെ മൃതദേഹം മോർച്ചറിയിൽ വച്ച് മടങ്ങിയവർക്ക് വരെ പൊലീസ് പിഴയിട്ടു. ശനിയാഴ്ച രാവിലെ ആലപ്രയിലെ ക്ഷേത്ര ദർശനത്തിന് പോയ യുവാവിനെ മണിമല പൊലീസ് പിൻതുടർന്ന് വീട്ടിൽ വരെയെത്തിയാണ് പിഴയിട്ടത്. വീട്ടിലേയ്ക്കുള്ള വഴിയിൽ കയറിയപ്പോൾ ഹെൽമറ്റ് ഊരിയെന്നതായിരുന്നു കുറ്റം. ഒരുമിച്ച് ബൈക്കിൽ യാത്ര ചെയ്തവർക്ക് വരെ സാമൂഹിക അകലം പാലിച്ചില്ലെന്ന് പറഞ്ഞ് ടാർജറ്റിന്റെ സമ്മർദ്ദത്തിൽ പൊലീസ് പിഴ ചുമത്തി.

 ടാർജറ്റ് ഒരുദിവസം 100 കേസ്

കുറഞ്ഞത് നൂറു കേസുകളെങ്കിലും ഒരുദിവസം വേണമെന്നാണ് ഓരോ സ്റ്റേഷനുമുള്ള ടാർജറ്റ്. കഴിഞ്ഞ 15 മുതൽ 25 വരെയുള്ള തീയതികളിലായി മാസ്ക് ധരിക്കാത്തതിന് 13317 കേസുകളും സാമൂഹ്യ അകലം പാലിക്കാത്തതിന് 6012 കേസുകളും രജിസ്റ്റർ ചെയ്തു. അനധികൃതമായി യോഗങ്ങളും മറ്റും സംഘടിപ്പിച്ചതിന് പകർച്ച വ്യാധി നിയന്ത്രണ നിരോധന നിയമ പ്രകാരം 1160 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ കോടതിയിലാണ് തീർപ്പുകൽപ്പിക്കുക.

കേസുകൾ

 മാസ്ക് ധരിക്കാത്തതിന് 13317

 അകലം പാലിക്കാഞ്ഞതിന് 6012