മുണ്ടക്കയം : കൊവിഡ് വ്യാപനത്തെ തുടർന്ന് മുണ്ടക്കയത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി. ഇന്നലെ തുറന്ന വ്യാപാരസ്ഥാപനങ്ങളെല്ലാം അടപ്പിച്ചു. പൈങ്ങന മുതൽ പുത്തൻചന്ത വരിക്കനി വരെയാണ് നിയന്ത്രണം. ടൗൺ മുഴുവനായി ഒരു സെക്ടറാക്കി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കാണ് തുറക്കാനാകൂ. ഹോട്ടലുകളിൽ പാഴ്‌സൽ കൊടുക്കാം. ബസുകളിലും യാത്രക്കാർ കുറവായിരുന്നു. വരുംദിവസങ്ങളിൽ ബസ് സർവീസ് കുറയാനാണ് സാദ്ധ്യത. കർശന നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ ഏർപ്പെടുത്തിയ വാർഡുകൾ ബാരിക്കേഡ് വച്ച് അടച്ചു. മൈക്ക് അനൗൺസ് മെന്റും നടത്തുന്നുണ്ട്.