ചങ്ങനാശേരി : കെ.പി.എം.എസ് ചങ്ങനാശേരി താലൂക്ക് യൂണിയൻ മെമ്പർഷിപ്പ് വിതരണം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. രാവിലെ 11ന് യൂണിയൻ ഓഫീസ് ഹാളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുജാ സതീഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം കെ.യു അനിലിൽ നിന്ന് ആദ്യ മെമ്പർഷിപ്പ് പൊടിപ്പാറ ശാഖാ പ്രസിഡന്റ് കെ. ജി ശശിധരൻ ഏറ്റുവാങ്ങും. യൂണിയൻ കോ-ഓർഡിനേറ്റർ സന്തോഷ്‌കുമാർ പായിപ്പാട് അദ്ധ്യക്ഷത വഹിക്കും.