test

കോട്ടയം: ജില്ലയിൽ 54 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലാണ്. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിൽ ഒരു മേഖലയിലും പോസിറ്റിവിറ്റി 11 ശതമാനത്തിൽ കൂടിയിരുന്നില്ല.

വൈക്കം ചെമ്പ് പഞ്ചായത്തിലാണ് പോസിറ്റിവിറ്റി ഏറ്റവും ഉയർന്നു നിൽക്കുന്നത് 56.26 ശതമാനം. മൂന്നു പഞ്ചായത്തുകളിൽ ടി.പി.ആർ 40നും 50നും ഇടയിലാണ്. മറവന്തുരുത്ത് (45.5), തലയാഴം (45.3), ഉദയനാപുരം (41.99) എന്നിവയാണ് ഈ പഞ്ചായത്തുകൾ.

മറവന്തുരുത്തിൽ പരിശോധനയ്ക്ക് വിധേയരായ 389 പേരിൽ 177 പേരും തലയാഴത്ത് 331 ൽ 150 പേരും ഉദയനാപുരത്ത് 624 ൽ 262 പേരും രോഗബാധിതരാണെന്ന് കണ്ടെത്തി. കുമരകം, മീനടം, ടി.വി പുരം, കൂരോപ്പട, പാമ്പാടി, ആർപ്പൂക്കര, വാകത്താനം, വെളളൂർ, വാഴപ്പള്ളി, മാടപ്പള്ളി എന്നീ പത്ത് പഞ്ചായത്തുകളിൽ പോസിറ്റിവിറ്റി 30നും 40നും ഇടയിലാണ്. 40 തദ്ദേശ സ്ഥാപനങ്ങളിൽ പോസിറ്റിവിറ്റി നിരക്ക് 20നും 30നും ഇടയിലാണ്.

കഴിഞ്ഞ 19 മുതൽ 25 വരെ ജില്ലയിൽ പരിശോധനയ്ക്ക് വിധേയരായ 58176 പേരിൽ 13822 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.