ചങ്ങനാശേരി : കേന്ദ്ര സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൊഴിൽരഹിതരായ 18നും 35നും വയസിനിടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. 3 ,6 ,9 മാസക്കാലയളവിലുള്ള കോഴ്‌സുകളാണ് സൗജന്യമായി പഠിപ്പിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പാസ്സായവർക്ക് അപേക്ഷ നൽകാം. ഫോൺ:8893862431.