കോട്ടയം : കൊവിഡ് ആദ്യവ്യാപന കാലത്ത് ഏറ്റവും ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ രണ്ടാം വ്യാപനത്തിൽ നോക്കുകുത്തികളായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. സാമൂഹ്യ അടുക്കള, പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ, ജീവൻരക്ഷാ മരുന്ന് വിതരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്ന തദ്ദേശ സ്ഥാപനങ്ങൾ രണ്ടാംവ്യാപനം രൂക്ഷമായിട്ടും ഗുരുതരമായ കൃത്യവിലോപമാണ് കാട്ടുന്നത്. അവയവമാറ്റം നടത്തിയവരടക്കമുള്ളവർക്ക് ജീവൻരക്ഷാ മരുന്നുകൾ ഉടൻ ലഭ്യമാക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാവണം. വാക്സിനേഷൻ രജിസ്ട്രേഷനായി തദ്ദേശസ്ഥാപനങ്ങൾ എല്ലാ വാർഡുകളിലും ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.