ചങ്ങനാശേരി: ളായിക്കാട് പാലാത്ര ബൈപ്പാസ് റോഡിൽ കണ്ടെയ്‌നർ ലോറികളുടെ അനധികൃത പാർക്കിംഗ് വ്യാപകമാകുന്നു. ളായിക്കാട് ഭാഗത്താണ് ലോറികൾ പാർക്ക് ചെയ്യുന്നത്.ഈ ഭാഗത്ത് വാഹനങ്ങൾ അമിതവേഗതയിലാണ് കടന്നുപോകുന്നത്. ഇത് അപകടസാധ്യത ഉയർത്തുന്നു. റോഡിന് ഇരുവശത്തും നടപ്പാതയിലും പുല്ല് വളർന്നുമൂടിയതിനാൽ കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങിയാണ് യാത്ര ചെയ്യുന്നത്. അനധികൃത പാർക്കിംഗ് തടയണമെന്നും നടപ്പാതയിലെ പുല്ല് നീക്കണമെന്ന ആവശ്യവും ശക്തമാണ്.